ജില്ലയില്‍ നിപ്പ പ്രതിരോധ പ്രവര്‍ത്തനം;സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ചവരെ ആരോഗ്യവകുപ്പ് അനുമോദിച്ചു.
കേരള ജനതയെ ഒന്നാകെ ഭീതിയിലാഴ്ത്തിക്കൊണ്ട് മെയ്മാസത്തില്‍ പൊട്ടിപുറപ്പെട്ട നിപ്പരോഗം വയനാട് ജില്ലയുടെ സമീപ ജില്ലകളില്‍ മരണംവിതച്ച സമയത്ത് ജില്ലയില്‍ ഉണ്ടായ മരണങ്ങള് നിപ്പയാണോ എന്ന് സംശയിച്ച് മരണനാന്തര ക്രിയകള്‍ നടത്തുന്നതിനായി സധൈര്യം മുന്നോട്ട് വന്ന സാമൂഹ്യപ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെ ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ന്റെയും ആരോഗ്യകേരളത്തിന്റെയും ആഭിമുഖ്യത്തില്‍ അനുമോദിച്ചു. പൂതാടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് എ.വി.ജയന്, സാമൂഹ്യപ്രവര്‍ത്തകന്‍ എ.എം. പ്രസാദ് എന്നിവര്‍ക്ക് അനുമോദനപത്രവും, മൊമെന്റോയും, നല്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്.രേണുക ആദരിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശകുന്തള ഷണ്മുഖന്, പൂതാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജോര്‍ജ്ജ് പുല്‍പ്പാറ സാമൂഹ്യപ്രവര്‍ത്തകന്‍ രാജന് ഉളളങ്ങാട്, ട്രൈബല്‍ പ്രൊമോട്ടര്‍ രാധ ഒ.സി. എന്നിവര്‍ക്കുളള അനുമോദന പത്രവും മൊമെന്റോയും ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍മാര്‍ ഏറ്റുവാങ്ങി. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്തം നല്കിയ ഡി.എസ്.ഒ. ഡോ.നൂന മര്‍ജ, ആര്.സി.എച്ച്. ഓഫീസര്‍ ഡോ.പി.ദിനീഷ്, പൂതാടി എഫ്.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജെ.പോള്‍, വൈത്തിരി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ചാര്‍ജ്ജ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ, സുഗന്ധഗിരി പി.എച്ച്.സി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുബ്രഹ്മണ്യന്, പൂതാടി എഫ്.എച്ച്.സി. ഹെഡ്നേഴ്സ് ടി രമാദേവി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സജീവ്. ഒ.എസ്., ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹെന്റി ജോസഫ്, സ്റ്റാഫ് നേഴ്സുമാരായ സബാന സി.എച്ച്. ലുലു ശാലിനി, ഡ്രൈവര്‍മാരായ പി.ആര്.മിഥുന്, സ്റ്റാന്‍ലി ജോര്‍ജ്ജ്, നേഴ്സിംഗ് അസിസ്റ്റന്റ് സൂസിയാമ്മ, ഹോസ്പിറ്റല്‍ അറ്റന്റര്‍മാരായ ടി.ടി.സാബു, ഡി.സാവിത്രി, പി.ടി.എസ്. ശോഭന, ആഷാവര്ക്കര് പുഷ്പ വാസു, സുഗന്ധഗിരി പി.എച്ച്.സി.യിലെ ജെ.എച്ച്.ഐ. രതീഷ് എന്നിവര്‍ക്കും തരിയോട് ജില്ലാ പരിശീലനകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്.രേണുക അനുമോദന പത്രിക നല്കി ആദരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍