ലൈഫ് മിഷന് സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി: ആദ്യ ഗഡു വിതരണം ചെയ്തു
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന് സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ഗഡു വിതരണത്തിന്റെ ഉത്ഘാടനം പടിഞ്ഞാറത്തറ സാംസ്കാരിക നിലയത്തില്‍ വെച്ച് നടന്നു.പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്താക്കളും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ സി.കെ ശശീന്ദ്രന് എം എല്‍ എ ആദ്യ ഗഡുവിന്റെ വിതരണോദ്ഘാടനം നടത്തി.പരിപാടിയില്‍ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി.സജേഷ് അദ്ധ്യക്ഷത വഹിച്ചു.ഇംപ്ലിമെന്റ് ഓഫീസറായ വിഇഒ പ്രിന്‍സ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.സി.മമ്മൂട്ടി ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ പോന്നണ്ടി , സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സണ്രായ ശാന്തിനി ഷാജി,നൗഷാദ്.എം.പി,ഉഷ വര്‍ഗീസ്,മെമ്പര്‍മാരായ ഉഷാ ആനപ്പാറ , സിന്ദു പുറത്തൂട്ട് , ഹാരീസ്.ഇ.ഋ , ഹാരീസ് കണ്ടിയാന്‍ , ജോസഫ് പുലുമാരിയില് , സന്തോഷ് , ആസ്യ , ബുഷ്റ , അമ്മദ് കട്ടായാടന് , സാബു , ജിഷ ശിവരാമന് , റോഷനി എന്നിവര്‍ സംസാരിച്ചു.ലൈഫ് മിഷന് കോര്‍ഡിനേറ്റര്‍ സി.ബി.വര്‍ഗീസ് പദ്ധതി വിശദീകരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍