വാര്യാടില്‍ ഭക്ഷ്യപാര്ക്ക് തുടങ്ങും:മന്ത്രി എ.സി.മൊയ്തീന്
വാര്യാട് എസ്റ്റേറ്റില്‍ ഭക്ഷ്യ പാര്‍ക്ക് തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് വ്യവസായ വകുപ്പ് മന്ത്രി എ.സി.മൊയ്തീന് പറഞ്ഞു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശികമായ വിഭവ വിനിമയത്തിന് ജില്ലയ്ക്ക് കരുത്താകും. മ്യൂലവര്ദ്ധിത ഉത്പന്നങ്ങളുടെ സംഭരണത്തിനും സംസ്കരണത്തിനും ഭക്ഷ്യപാര്‍ക്കില്‍ സൗകര്യമൊരുക്കും. യോഗത്തില്‍ സി.കെ ശശീന്ദ്രന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ലോകബാങ്ക് സഹായത്തോട് കൂടി 69 ലക്ഷം രൂപ ചെലവിട്ടാണ്് മുട്ടില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മിച്ചത്. 50 ലക്ഷം രൂപ ലോകബാങ്ക് സഹായം ലഭിച്ചു. തനതുഫണ്ടിനത്തില് 19 ലക്ഷം രൂപ തുടര്പ്രവര്ത്തികള്ക്കായും ചെലവഴിച്ചു. പഞ്ചായത്ത് കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് 500 പേര്‍ക്കുളള ഇരിപ്പിട സൗകര്യത്തോടെയാണ് ഹാള്‍ സജ്ജികരിച്ചിരിക്കുന്നത്. യോഗത്തില്‍ മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എം നജിം, ജില്ലാ പഞ്ചായത്തംഗം കെ.മിനി, ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡന്റ് ഷീജ സെബാസ്റ്റ്യന്‍,കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തംഗം പി.സി അയ്യപ്പന്, ജനപ്രതിനിധികള്‍, ഉദ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എല്‍.എസ്.ജി.ഡി അസി.എഞ്ചിനിയര്‍ ആര്.രശ്മി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍