കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍;സ്ക്കൂട്ടറും കസ്റ്റഡിയില്‍
കമ്പളക്കാട് പള്ളിമുക്ക് വെട്ടന് അന്‍സാര്‍ വിഎ (20), കണിയാമ്പറ്റ കാരിക്കുഴിയോല് ഷൈജല്‍ കെ (20) എന്നിവരെയാണ് കമ്പളക്കാട് എസ്ഐ അജേഷ്, എസ് സിപിഓ സുനില്‍കുമാര്‍, സിപിഓ രവീന്ദ്രന് എന്നിവരടങ്ങുന്ന പോലീസ് സംഘം പിടികൂടിയത്. സ്ക്കൂട്ടറില്‍ കടത്തുകയായിരുന്ന 200 ഗ്രാം കഞ്ചാവും ഇവരില്‍ നിന്നും പിടിച്ചെടുത്തു. ചില്ലറ വില്‍പ്പനക്കായി 24 പ്ലാസ്റ്റ്ക് പൊതികളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കമ്പളക്കാട് കനാല്‍ റോഡില്‍ വെച്ചാണ് ഇരുവരും പിടിയിലായത്. ഇവരുടെ സ്ക്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍