ലോകകപ്പ് മത്സരം;എല്‍.ഇ.ഡി മെഗാ സ്ക്രീന്‍ ഒരുക്കി
കല്‍പ്പറ്റ:സ്പോര്‍ട്സ് ആന്റ് കള്‍ച്ചറല്‍ പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റിലാണ് എല്‍.ഇ.ഡി മെഗാ സ്ക്രീനില്‍ ലോകകപ്പ് മല്‍സരത്തിന്റെ തല്‍സമയസംപ്രേക്ഷണം പൊതുജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്.ദിവസവും എല്ലാ കളികളും സംപ്രേക്ഷണം നടത്തുന്നതിനോടൊപ്പം കാണികളില്‍ നിന്നും നറുക്കെട്ടപ്പിലൂടെ തെരെഞ്ഞെടുക്കപ്പെട്ടവര്‍ക്ക് എല്ലാ മത്സര ശേഷവും സമ്മാനങ്ങളും നല്‍കുന്നുണ്ട്. വരും ദിവസങ്ങളില്‍ ദിവസവും പ്രവചന മല്‍സരം, ഫൈനലില്‍ വിജയികളെ പ്രവചിക്കുന്നവര്ക്കായി മെഗാ സമ്മാനം എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്ക്കൂള്, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വേള്‍ഡ് കപ്പ് ചരിത്ര ക്വിസ് , പൊതുജനങ്ങള്‍ക്കായി വിവിധ മല്‍സരങ്ങളും ഇതോടനുബന്ധിച്ച് നടത്തും.രണ്ടാം റൗണ്ട് ആകുന്നതോടുകൂടി പ്രമുഖരായ സ്പോര്‍ട്സ് ലേഖകര്‍, പഴയ കാല കളിക്കാര്‍, പരിശീലകര്‍,സംഘാടകര്എന്നിവരുടെ മല്സരഅവലോകനങ്ങള്, കളിക്ക് മുമ്പായി നടത്തും.ഏറ്റവും മികച്ച രീതിയിലുള്ള ആധുനിക സ്ക്രീനും ശബ്ദ സജ്ജീകരങ്ങളും സംഘാടകര്‍ ഇതിന്റെ മികവിനായി ഉപയോഗിച്ചിട്ടുണ്ട്.തുടര്‍ ദിവസങ്ങളില്‍ മല്‍സര ഇടവേളകളില്‍ പ്രമുഖരായ കലാകാരന്മാരുടെ കലാപരിപാടികളും, സംഗീത വിരുന്നും ഒരുക്കുമെന്നും സംഘാടകര്‍ അറിയിച്ചു. സ്പോര്‍ട്സ് ആന്റ് പ്രമോഷന് കൗണ്‍സില്‍ സെക്രട്ടറി പി.കബീര്‍, പ്രസി.കല്ലന്‍ങ്കോടന്‍ അബ്ദുള്ള,സിനിമാതാരം അബു സലിം, മുസ്തഫ നബോത്ത്, സാലി റാട്ടക്കൊല്ലി, നിയാസ് തൈവളപ്പില്‍, അഭിനിഷ, വി.നൗഷാദ്, അയ്യൂബ് പാലക്കുന്നന്‍, വി.വി.സലീം, പി.പി.ഷൈജല്‍, പോക്കുമുണ്ടോളി, റിയാസ് അഫാസ്, സലീം അറക്ക, പി.ഹാഷിം എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍