ഇടപാടുകാരുടെ സംഗമവും ലൈബ്രറി ബുക്ക് വിതരണവും
പടിഞ്ഞാറത്തറ :വയനാട് ജില്ലാ സഹകരണ ബാങ്ക് പടിഞ്ഞാറത്തറ ശാഖയുടെ നേതൃത്വത്തില്‍ ഇടപാടുകാരുടെ സംഗമവും ലൈബ്രറി ബുക്ക് വിതരണവും പടിഞ്ഞാറത്തറ ക്ഷീരോത്പാദക സഹകരണ സംഘം ഹാളില്‍ വെച്ച് നടന്നു.പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി സജേഷ് സംഗമം ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശകുന്തള ഷണ്മുഖന് അദ്ധ്യക്ഷത വഹിച്ചു.ചടങ്ങില്‍ വെച്ച് പടിഞ്ഞാറത്തറ എ.യു.പി സ്കൂളിലെ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള്‍ സംഭാവന ചെയ്യ്തു. ശകുന്തള ഷണ്മുഖനില് നിന്നും എ,യുപി സ്കൂള്‍ ഹെഡ്മാസ്റ്റര് ദീലീപ് കുമാര്‍ പുസ്തകങ്ങള്ഏറ്റുവാങ്ങി.തുടര്‍ന്ന് സംസ്ക്കാര പെയിന്‍ & പാലീയേറ്റീവ് യൂണിറ്റിനുള്ള എയര്‍ബെഡ്ഡ് വിതരണം ജനറല്‍ മാനേജര്‍ പി.ഗോപകുമാര്‍ നിര്‍വഹിച്ചു.2006 ല്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരുന്ന ഈ ബ്രാഞ്ചിന്റെ ഉന്നതിക്കുവേണ്ടി നിസ്വാര്‍ത്ഥമായ സേവനവും ഇടപാടുകളും നടത്തി വരുന്ന ഇടപാടുകാരെ ബ്രാഞ്ച് മാനേജര്‍ ജോളി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.പി.ഗോപകുമാര്‍,ഇ.എന്സന്തോഷ് ,സമൂഹത്തിലെ സംസ്കാരിക രാഷ്ട്രീയ തലങ്ങളിലുള്ള പ്രമുഖര്‍ ആശംസകള്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍