വയനാട് ജില്ലയുടെ സമഗ്രപുരോഗതിക്ക് പരിശ്രമിക്കും: കെ.ബി നസീമ
കല്‍പ്പറ്റ: വയനാട് ജില്ലയുടെ സമഗ്രമായ വികസനവും, പുരോഗതിയും ഉറപ്പ് വരുത്താന്‍ ആവശ്യമായ തീരുമാനങ്ങളും, പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ .ജില്ലാ വനിതാ ലീഗ് കമ്മിറ്റി നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ചടങ്ങില്‍ വനീതാലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റസീന അബ്ദുല്‍ഖാദറിനും സ്വീകരണം നല്കി. സ്വീകരണ യോഗം ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് പി.പി.എ കരീം ഉദ്ഘാടനം ചെയ്തു. വനിതാലീഗ് ജില്ലാ പ്രസിഡന്റ് ബഷീറ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജില്ലാലീഗ് ജന.സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, വൈസ്പ്രസിഡന്റ് പി.കെ അബൂബക്കര്‍, സെക്രട്ടറി യഹ്യാഖാന്‍ തലക്കല്‍, മണ്ഡലംലീഗ് പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ, റസീന അബ്ദുല്‍ഖാദര്‍, ജയന്തി രാജന്, എ ദേവകി, കെ കുഞ്ഞായിഷ, നദീറ മുസ്തഫ എന്നിവര്‍സംസാരിച്ചു.സൗജത്ത് ഉസ്മാന് സ്വാഗതവും, ബാനു പുളിക്കല്‍ നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍