വയനാട് ബദല്‍ ചുരം റോഡ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കണം: ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന് വയനാട് ജില്ല കമ്മിറ്റി
കല്‍പ്പറ്റ:വയനാട് താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചില്‍ കാരണം തീര്‍ത്തും ഒറ്റപ്പെട്ടു പോയ വയനാടിനെ ഉടന്‍ തന്നെ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ അധികൃതര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന് വയനാട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.ചുരം റോഡ് യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കുകയും, അതിനോടൊപ്പം വയനാടിനെ ഒറ്റപ്പെടുത്താതിരിക്കുവാന് ഏറ്റവും അനുയോജ്യമായ വയനാട് ബദല്‍ ചുരം റോഡ് ഉടനെ പ്രാവര്‍ത്തികമാക്കുകയും ചെയ്യണമെന്നുംഗ്ലോബല് കേരള പ്രവാസി അസോസിയേഷന് വയനാട് ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.മൂസ റിപ്പണ്‍,സാജിദ് വൈത്തിരി,റോയ് മാത്യുബത്തേരി ,സാലീസ് ഡാനിയേല്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍