നിര്‍ധന രോഗികള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു
കല്‍പ്പറ്റ :കല്‍പ്പറ്റ നിയോജക മണ്ഡലം ഒ.ഐ.സി.സി കുവൈറ്റ് വയനാട് ജില്ലാ കമ്മറ്റിയുടെ സഹായത്തോടെ നിര്‍ദ്ധന രോഗികള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു.ഐ.സി ബാലകൃഷ്ണന് എം.എല്‍.എ മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. എസ്.എസ്.എല്‍.സി. പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം എ.ഐ.സി.സി മെംബര്‍ പി.കെ. ജയലക്ഷ്മി നീര്‍വഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറി പി.പി. റനീഷ് അദ്ധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി കുവൈറ്റ് വയനാട് ജില്ലാ പ്രസീഡണ്ട് അക്ബര്‍ വയനാട്, സെക്രട്ടറി അലക്സ് മാനന്തവാടി, കെ.എല്‍ പൗലോസ്, എന്‍.ഡി. അപ്പച്ചന് ' റോസക്കുട്ടി ടീച്ചര്‍, പി.പി. ആലി, കെ.കെ എബ്രഹാം, എം.എസ് വിശ്വനാഥന്, മുഹമ്മദ് അജ്മല്‍, രോഹിദ് ബോധീ, എബിന് മുട്ടപ്പള്ളി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍