കാലവര്‍ഷക്കെടുതി ;സഹായഹസ്തവുമായി ലീഗല്‍ സര്‍വീസസ് അതോറിറ്റി
കല്‍പ്പറ്റ:കാലവര്‍ഷക്കെടുതിയില്‍ ആശ്വാസവുമായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സെക്രട്ടറിയും സബ് ജഡ്ജുമായ കെ.പി സുനിതയും സംഘവും. ജില്ലയിലെ വിവിധയിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച സംഘം ഭക്ഷ്യധാന്യങ്ങളും,വസ്ത്രങ്ങളും വിതരണം ചെയ്തു. ക്യാമ്പുകളിലെ നിലവിലെ അവസ്ഥ വിലയിരുത്തിയ സംഘം ആളുകള്‍ക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്കി . ക്യാമ്പുകളില്‍ സേവനത്തിനായ് പാരാലീഗല്‍ വളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. സംഘത്തില്‍ പാരാലീഗല്‍ വളണ്ടിയര്‍മാരായ ജാഷിദ്, നാസിര്‍,മാര്‍ഗരറ്റ്, വിജയകുമാരി, മേരി ജോസ്, ബീന പി, പ്രസന്ന, പ്രജീഷ്, സുലോചന വിനോദ്, സിന്ധു.എം എന്നിവരും ഉണ്ടായിരുന്നു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍