ബിഗ് സ്ക്രീനില്‍ ഫുട്ബോള്‍ ആരവുമായി കുട്ടമംഗലം ഗ്രാമിക ലൈബ്രറി .
കല്‍പ്പറ്റ:ലോക കപ്പിന്റെ ആവേശം നെഞ്ചിലേറ്റിയ കുട്ടമംഗലത്തെ ജനങ്ങള്‍ക്കായി കുട്ടമംഗലം ഗ്രാമിക ലൈബ്രറിയുടെ നേതൃത്വത്തില്‍ ബിഗ് സ്ക്രീനില്‍ ഫുട്ബോള്‍ കളി കാണാനുള്ള സൗകര്യം ഒരുക്കിക്കൊണ്ട് മാത്യകയായി. ഗ്രാമിക ലൈബ്രറി സെക്രട്ടറി ഓണാട്ട് ഷാനവാസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് ഗഫൂര്‍ നു സ്റീ അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് ട്രോഫി താരം കുട്ടമംഗലം സ്വദേശി മുനീര്‍, വയനാട്ടിലെ മുന്‍കാല ഫുട്ബോള്‍ താരം കെ.മൊയ്തീന് എന്നിവരെ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് എം. മധു ആദരിച്ചു. തുടര്‍ന്ന് ബിഗ് സ്ക്രീനിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നജീം നിര്‍വഹിച്ചു. കെ.കെ ഹംസ, ഒ.ഇ ഷരീഫ്, രജീഷ് മണവാട്ടി, സി.പി.ഫൈസല്‍, അബു പണ്ടാരക്കണ്ടി, തങ്കച്ചന്, സിദ്ധിഖു്, മുജീബ്, ജയന്, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഗ്രാമിക കൂട്ടമംഗലം സ്പോര്‍ട്സ് സെക്രട്ടറി എന്‍.സി. സാജിദ് നന്ദി പ്രകാശിപ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍