കാട്ടാനയുടെ ആക്രമണത്തില്‍ തൊഴിലാളിക്ക് പരിക്ക്
തിരുനെല്ലി അപ്പപ്പാറ നാഗമന പാര്‍സി കോളനിയിലെ ലീല (42) ക്കാണ് പരുക്കേറ്റത്. അപ്പപ്പാറ ബ്രഹ്മഗിരി എസ്റ്റേറ്റില്‍ വെച്ചാണ് ഇവരെ കാട്ടാന ആക്രമിച്ചത്.ലീലയെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് വൈകുന്നേരം നാല് മണിക്കാണ് സംഭവം.ലീലയും മറ്റ് നാല് തൊഴിലാളികളും എസ്റ്റേറ്റില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിന്നിടയില്‍ കാട്ടാനകൂട്ടം ആക്രമിക്കുകയായിരുന്നുമറ്റ് നാല് തൊഴിലാളികളും ഓടി രക്ഷപ്പെട്ടു.കാട്ടാനയുടെ ചവിട്ടേറ്റ് ലീലയുടെ വാരി എല്ലുകള്‍ തകര്‍ന്നു.ബേഗൂര്‍ റെയിഞ്ച് ഓഫീസര്‍ കെ.വി ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ജില്ലാ ആശുപത്രിയിലെത്തിഅടിയന്തിര സഹായമായി പതിനായിരം രൂപ ലീലയുടെ ചികിത്സക്കായി നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍