ക്ഷയ രോഗ നിര്‍മ്മാര്‍ജന യജ്ഞം ;ശില്‍പ്പശാല നടത്തി
വയനാട് ജില്ലയില്‍ 2020 ഓടുകൂടി ക്ഷയരോഗം പൂര്‍ണ്ണമായും തുടച്ചുമാറ്റുക എന്ന ലക്ഷ്യത്തോടെ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും ജില്ലാ ടി.ബി. സെന്ററും സംയുക്തമായി നടത്തുന്ന 'ക്ഷയ രോഗ നിര്‍മ്മാര്‍ജന യജ്ഞം' എന്ന പരിപാടിയുടെ ആദ്യ ഘട്ടമായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും വൈത്തിരി താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റിയുടെയും പാരാലീഗല്‍ വളണ്ടിയര്‍ മാര്‍ക്ക് ശില്‍പ്പശാല സംഘടിപ്പിച്ചു. ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളില്‍ നിന്നും പാരാലീഗല്‍ വളണ്ടിയര്‍മാര്‍ മുഖേന ക്ഷയരോഗികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും തുടര്‍ ചികില്‍സ നടത്തുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും തീരുമാനിച്ചു.ശില്‍പ്പശാല ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി കെ.പി. സുനിത ഉദ്ഘാടനം ചെയ്തു. ജില്ലാ ടി.ബി. സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.സുബിന്, ട്രീറ്റ്മെന്റ് സൂപ്പര്‍വൈസര്‍ ശശികുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. ക്ഷയരോഗ ബാധിതരാ യവര്‍ക്ക് സര്‍ക്കാരില്‍ നിന്നും നിയമാനുസരണം ലഭിക്കേണ്ട ആനുകൂല്യങ്ങളും ഭക്ഷ്യധാന്യങ്ങളും ലഭ്യമാകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കുവാനും സെമിനാറില്‍ തീരുമാനമായി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍