ഡയാലിസിസ് ഫണ്ട് കൈമാറി
തരുവണ;ഇരു വൃക്കകളും തകരാറിലായി ഡയാലിസിസിന് വിധേയരായിക്കൊണ്ടിരിക്കുന്ന നിര്‍ധന രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള വെള്ളമുണ്ട പഞ്ചായത്ത് സി.എച്ച് സെന്ററിന്റെ വക ഫണ്ട് ജില്ലാ സി.എച്ച് സെന്റര്‍ ചെയര്മാന് പയന്തോത്ത് മുസ്സഹാജിക്ക് പഞ്ചായത്ത് ചെയര്മാന് ഉസ്മാര്‍ പള്ളിയാല്‍ കൈമാറി.പഞ്ചായത്ത് സി.എച്ച്.സെന്റര്‍ ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ കണ്‍വീനര്‍ റസാക്ക് കല്‍പ്പറ്റ വയനാട് സി.എച്ച്.സെന്റര്‍ നടത്തുന്ന വിവിധ സഹായ പദ്ധതികളെ കുറിച്ച് വിവരിച്ചു. കൂടുതല്‍ ആളുകള്‍ സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്ത് വരുന്നതില്‍ നന്ദി രേഖപ്പെടുത്തി.കേളോത്ത് സലീം ,ശുക്കൂര്‍ തരുവണ, പി.സി.ഇബ്രാഹിം ഹാജി, കെ.എം.അബ്ദുള്ള ഹാജി, സി.മമ്മുഹാജി, അമ്മത് കൊടുവേരി, മഞ്ജു ആറുവാള്‍,തുടങ്ങിയവര്‍ സംസാരിച്ചു.സലിം കേളോത്ത് സ്വാഗതവും പുഴക്കല്‍ ഉസ്മാന് നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍