കര്‍ഷകര്‍ക്ക് കൈത്താങ്ങാകാന്‍ യുവകര്‍ഷകരുടെ കൂട്ടായ്മ
കൃഷിപ്പണിക്ക് തൊഴിലാളികളെ കിട്ടാതെയും, ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ കഴിയാതെയും വലയുന്ന കര്‍ഷകര്‍ക്ക് സഹയവുമായി വയനാട്ടിലേയും, മലപ്പുറത്തേയും യുവകര്‍ഷകരുടെ കൂട്ടായ്മ രംഗത്ത്. ഓര്‍ഗാനിക് കേരള പ്ലാന്റേഷന് ഗ്രൂപ്പ് എന്ന കമ്പനി രൂപീകരിച്ചുകൊണ്ടാണ് ഇവര്‍ കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തനിവിളയറക്കുന്ന കര്‍ഷകരുടെ തോട്ടങ്ങള്‍ മുഴുവന്‍ സംരക്ഷിച്ച് ,കൃഷിയിടത്തിലെ ജോലി മുഴുവന്‍ ചെയ്ത് വിളവെടുത്തതിന് ശേഷം അതിന് വിപണികൂടി കണ്ടെത്തി നല്‍കുകയാണ് ഈ കൂട്ടായ്മ ചെയ്യുന്നത്. ഇത്തരത്തില്‍ ആദ്യ തനിവിള പ്ലാവിന്തോട്ടത്തിന് പുല്‍പ്പള്ളിയില്‍ കഴിഞ്ഞദിവസം തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. പാഷന് ഫ്രൂട്ട്, നെല്ലിക്ക, നാരങ്ങ, വെണ്ണപ്പഴം തുടങ്ങിയ എല്ലാ വിധ കൃഷികളും ചെയ്ത് പരിപാലിച്ച് ഉല്‍പ്പന്നങള്‍ മാര്‍ക്കറ്റ് ചെയ്ത് കൊടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. വിത്ത് മുതല്‍ വിപണി വരെ എല്ലാം കാര്യങ്ങളും ചെയ്തു കൊടുക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇപ്പോള്‍ കൃഷിക്കാര്‍ നേരിടുന്ന പ്രധാനവിഷയം നല്ലൊരു വിപണി കിട്ടുന്നില്ലെന്നുള്ളതാണ്. അതിനുള്ള പ്രശ്നപരിഹാരമായിട്ടാണ് തങ്ങള്‍ ഇത്തരമൊരു ആശയവുമായി രംഗത്ത് വന്നതെന്ന് യവകര്ഷകര് പറയുന്നു. നിലവില്‍ 40 ഏക്കറോളം പാഷന് ഫ്രൂട്ട് ഇവരുടെ നേതൃത്വത്തില്‍ കൃഷിചെയ്യുന്നുണ്ട്. പാഷന് ഫ്രൂട്ടിന്റെ ജ്യൂസ്, ജ്യാം കൂടാതെ അച്ചാര്‍, ചമ്മന്തി പൊടി എന്നിവയും ഇവരുടെ നേതൃത്വത്തില്‍ ഉത്പാദിപ്പിച്ച് വിപണനം നടത്തും.കൂടാതെ ഇത്തരം മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ക്ക് വിദേശവിപണിയും ഇവര്‍ കണ്ടെത്തുന്നുണ്ട്. നിലവില്‍ കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശനങ്ങളായ ജോലിക്കാര്‍ ,മാര്‍ക്കറ്റ് എന്നിവയ്ക്ക് പരിഹാരം എന്ന രീതിയില്‍ സ്ഥിരം ജീവനക്കാരുമായാണ് ഓര്‍ഗാനിക് കേരള പ്ലാന്റേഷന് ഗ്രൂപ്പ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍