കക്കൂസ് മാലിന്യം തള്ളിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണം: യൂത്ത് കോണ്‍ഗ്രസ്
കൊളഗപ്പാറ :കൊളഗപ്പാറ എന്‍.എച്ച് റോഡരികില്‍ എല്‍.പി സ്കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ രണ്ട് വണ്ടി കക്കൂസ് മാലിന്യം തള്ളിയവരെ കണ്ടുപിടിച്ച് മാതൃകാപരമായി ശിക്ഷിക്കണമെന്നും പ്രദേശവാസികള്‍ക്കും യാത്രക്കാര്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കും സൈ്വര്യജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കക്കൂസ് മാലിന്യം മാറ്റി സംസ്ക്കരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.സംഭവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പും പോലീസും പഞ്ചായത്ത് അധികാരികളും സ്ഥലം സന്ദര്‍ശിച്ച് ബ്ലാച്ചിംഗ് പൗഡര്‍ മാത്രം ഇട്ടുപോയത് ദൗര്‍ഭാഗ്യകരമായ നടപടിയാണെന്നും യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.മണ്ഡലം പ്രസിഡണ്ട് അനീഷ് റാട്ടക്കുണ്ട് അധ്യക്ഷത വഹിച്ചു. രഞ്ജിത്ത്, ജോബി,ജെസ്റ്റിന്, മിധുന്,ബേസില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍