ഫുട്ബോള്‍ കോച്ചിങ് ക്യാമ്പ് സമാപിച്ചു.
റിപ്പണ്‍:മൂപ്പൈനാട് ഗ്രാമപഞ്ചായത്തും തലക്കല്‍ എ.എഫ്.സി ക്ലബും സംയുക്തമായി സംഘടിപ്പിച്ച സമ്മര്‍ ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. സമാപനം പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് യഹിയഖാന് തലക്കല്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് റിയാസ് പാറോല്‍ അദ്ധ്യക്ഷത വഹിച്ചു.ക്യാമ്പില്‍ സൗജന്യമായി സേവനം നല്കിയ പോണ്ടിച്ചേരി സന്തോഷ് ട്രോഫി താരവും ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് ബി ലെവല്‍ കോച്ചുമായ കെ സി ജംഷാദിനെ ആദരിച്ചു.കെ കെ അഷ്റഫ്,അബ്ദുക്ക അസീസ് നാണി,ഫൈസല്‍ കെ, സി ടി ഹുനൈസ്, ടി ഷംസുദ്ധീന് ഗഫൂര്‍ പടിക്കല്‍, സി സുലൈമാന്‍ പി കെ സുഹൈല്‍ അമീര്ഷിബി ഗഫൂര്‍ പാവൂര്‍ റസാഖ് കെ സി കെ കെ കുഞ്ഞുമുഹമ്മദ് നസ്റുദ്ധീന് സൈഫുദ്ധീന്‍ പച്ചീരി കെ കെ സലീം തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍