പ്രതിഭകളെ ആദരിച്ചു.
കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കായിക മേഖലയില്‍ കഴിവ് തെളയിച്ചവരേയും കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികളെയും ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് വി.എന്‍.ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മറ്റി ചെയര്പെഴ്സണ്മാരായ പ്രീതമനോജ്, കെ.കെ.സരോജിനി ,ശോഭ ശ്രീധരന്, അസിസ്റ്റന്റ് സെക്രട്ടറി കെ.എ.മിനി, മെമ്പര്‍മാരായ അബ്ദുള്‍ നാസര്‍,ജോര്‍ജ്ജ് വി.ജെ, രഷ്മി പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.വോളിബോളില്‍ ദേശീയ, അന്തര്‍ ദേശീയ തലങ്ങളില്‍ മികവ് തെളിയിച്ച അശ്വതി രവീന്ദ്രന്, ആര്യസതീഷ് എന്നവര്‍ക്കും ഉന്നത വിജയികള്‍ക്കും ഉപഹാരങ്ങള്‍ നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍