കെഎസ്.യു ഡി.ഡി.ഇയെ ഉപരോധിച്ചു
കല്‍പ്പറ്റ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവല്‍ക്കരിക്കുകയും വിദ്യാര്‍ത്ഥി അദ്ധ്യാപക വിരുദ്ധ നിലപാട് സ്വീകരിച്ചുകൊണ്ട് ജില്ലയിലെ പൊതു വിദ്യാഭ്യാസത്തെ തകര്‍ക്കാനും ശ്രമിക്കുന്ന വിദ്യഭ്യാസ അധികൃതരുടെ എകാധിപത്യ നിലപ്പാടുകള്ക്കെതിരെയാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ ഡി.ഡി.ഇയെ ഉപരോധിച്ചത് . നാളെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനിരിക്കെ അദ്ധ്യാപകരെ രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെ എസ് യു വ്യക്തമാക്കി. പ്രവര്‍ത്തകരെ പീന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെ എസ് യു ജില്ലാ പ്രസിഡന്റ് അമല്‍ജോയി ,നിഖില്‍ തോമസ് ഷൈജിത്ത് സിഎം ബിന്‍സി, പ്രവീണ ,അതില്‍ കല്‍പ്പറ്റ ,സരുണ്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍