റോഡ് ഉദ്ഘാടനം ചെയ്തു
കണിയാമ്പറ്റ: കണിയാമ്പറ്റ-മണ്ടകമൂല റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.ഇസ്മായില്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2017 വാര്‍ഷിക പദ്ധതിയില്‍ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് പണി പൂര്‍ത്തീകരിച്ചത്. പള്ളിമുക്ക്, ചുണ്ടകര എന്നിവടങ്ങളിലെത്താനുള്ള എളുപ്പമാര്‍ഗം കൂടിയാണിത്. ചടങ്ങില്‍ കണിയാമ്പറ്റ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് കെ.എം ഫൈസല്‍, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് റസീന സുബൈര്‍, വി.പി.യൂസഫ്, വി.എസ്സ് സിദ്ദീഖ്, പള്ളികണ്ടി അഹമ്മദ് കുട്ടി, ഇ ടി മുസ്തഫ, പള്ളി കണ്ടി മോഹനന് കണിയാമ്പറ്റ, ഹംസ.പി, ഗഫൂര്‍.എ, എം മുജീബ്, കമ്മുക്കുട്ടി, ചന്ദ്രന്, കടവന്‍ മൊയ്തീന് സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍