പഴവര്‍ഗ്ഗത്തോട്ടം പദ്ധതിക്ക് തുടക്കമായി.
പുല്‍പ്പള്ളി :മലബാര്‍ ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ്റ് സൊസെറ്റിയുടെയും വയനാട് സിറ്റി ക്ലബ്ബിന്റെയും നേതൃത്വത്തില്‍ ജില്ലയിലെ 1000 ത്തോളം കര്‍ഷകരുടെ വീട്ട് മുറ്റത്ത് ആരംഭിക്കുന്ന പഴവര്‍ഗ്ഗത്തോട്ടം പദ്ധതിക്ക് തുടക്കമായി. അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നതു മൂലമുണ്ടാകുന്ന രോഗങ്ങളെ ചെറുക്കുക എന്ന സന്ദേശത്തിന്റെ ഭാഗമായാണ് സ്വന്തം വീട്ടില്‍ പഴവര്‍ഗ്ഗങ്ങള്‍ ഉത്പാദിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഐ.സി ബാലകൃഷ്ണന് എം എല്‍ എയുടെ വീട് മുറ്റത്ത് തൈനട്ട് നിര്‍വ്വഹിച്ചു.എല്‍ദോ ജോര്‍ജ്,സി.ഡി ബാബു, ബെന്നി മാത്യു , ബേസില്‍ അബ്രഹാം, അമല്‍, ബേസില്‍ അലക്സ്, ഷാജി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍