യൂത്ത് അസോസിയേഷന് വാര്‍ഷികവും സംഗമവും
പുല്‍പ്പള്ളി :സെന്റ് ജോര്‍ജ് സിംഹാസന കത്തീഡ്രലിന്റെ കീഴിലുള്ള സെന്റ് ജോര്‍ജ് യൂത്ത് അസോസിയേഷന് വാര്‍ഷികവും യൂത്ത് സംഗമവും ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മലബാര്‍ ഭദ്രാസനത്തിലെ മുതിര്‍ന്ന വൈദികനായ ഫാ.പൗലോസ് കോര്‍ എപ്പിസ്ക്കോപ്പ നാരകത്ത് പുത്തന്‍പുരയിലിനെ ആദരിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ജാക്കൊബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് യൂത്ത് അസോസിയേഷന് പുല്‍പ്പള്ളി മേഖലയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. ഫാ.റെജി പോള്‍ ചവര്‍പ്പനാല്‍ അധ്യക്ഷത വഹിച്ചു. ഫാ.സജി ചൊള്ളാട്ട്, ഫാ.ബേസില്‍ പോള്‍ കരനിലത്ത്, എല്‍ദോ പുല്ലാട്ടേല്‍, ഇ.ടി. ജോബിഷ്, എല്‍ദോസ് നാരകത്ത്, റോയ് നീറന്താനത്ത്, എല്‍ദോസ് മടയിക്കല്‍, കെ.വൈ. എല്‍ദോസ്, എം.പി. തങ്കച്ചന്, ജോസ് മഴുപ്പേല്‍, ലീലാമ്മ ചേറയ്ക്കല്‍, നൈജോ ജയ്മോന് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍