എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് മെയ് 29ന് വയനാട് ജില്ലയില്‍ ; മാനന്തവാടി എക്സൈസ് കോംപ്ലക്സ്, കല്‍പ്പറ്റ ഗവ. ഐടിഐ വനിതാ ഹോസ്റ്റല്‍ എന്നിവ ഉദ്ഘാടനം ചെയ്യും
തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന് മെയ് 29ന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. മാനന്തവാടിയിലെ എക്സൈസ് ഓഫിസുകളെല്ലാം ഒരു കുടക്കീഴില് കൊണ്ടുവരുന്നതിന് വിഭാവനം ചെയ്ത മാനന്തവാടി എക്സൈസ് കോംപ്ലക്സ് നിര്‍മാണോദ്ഘാടനം രാവിലെ ഒമ്പതിന് കമ്മ്യൂണിറ്റി ഹാളില്‍ അദ്ദേഹം നിര്‍വഹിക്കും. 10ന് കല്‍പ്പറ്റ കെ.എം.എം ഗവ. ഐടിഐ വനിതാ ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി. മാനന്തവാടി മിനി സിവില്‍സ്റ്റേഷനോട് ചേര്‍ന്ന് റവന്യൂവകുപ്പില്‍ നിന്നു കൈമാറിക്കിട്ടിയ 25 സെന്റ് സ്ഥലത്താണ് എക്സൈസ് കോംപ്ലക്സ് കെട്ടിടം നിര്‍മിക്കുന്നത്. പണി പൂര്‍ത്തിയാവുന്ന മുറയ്ക്ക് ജനമൈത്രി എക്സൈസ്, മാനന്തവാടി റേഞ്ച്, സര്‍ക്കിള്‍ ഓഫിസുകള്‍ കെട്ടിടത്തിലേക്ക് മാറും. 75 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം. ഉദ്ഘാടന സമ്മേളനത്തില്‍ ഒ.ആര് കേളു എംഎല്‍എ അധ്യക്ഷത വഹിക്കും. എം ഐ ഷാനവാസ് എം.പി മുഖ്യാതിഥിയായിരിക്കും. പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി മുഹമ്മദ് ഇഷാഖ് റിപോര്‍ട്ട് അവതരിപ്പിക്കും. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്, മാനന്തവാടി നഗരസഭാ ആക്റ്റിങ് ചെയര്‍പേഴ്സണ്‍ പ്രദീപ ശശി, ജില്ലാ കലക്ടര്‍ എസ്.സുഹാസ്, ജില്ലാ പഞ്ചായത്ത് ആക്റ്റിങ് പ്രസിഡന്റ് കെ മിനി, അഡീഷനല്‍ എക്സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്സ്മെന്റ്) എ വിജയന്, ജില്ലാ പോലിസ് മേധാവി ആര്. കറുപ്പസ്വാമി, സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഉത്തരമേഖലാ ജോയിന്റ് എക്സൈസ് കമ്മീഷണര്‍ ഡി.സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് ആക്റ്റിങ് പ്രസിഡന്റ് കെ.ജെ.പൈലി തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് ആദിവാസി തനതു കലാരൂപങ്ങളുടെ അവതരണമുണ്ടാവും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍