പടിഞ്ഞാറത്തറ എസ്.ഐ പി.എ. അബൂബക്കറിന് യാത്രയയപ്പ് നല്കി
പടിഞ്ഞാറത്തറ ജനമൈത്രി പോലീസിന്റെ അഭിമുഖ്യത്തില്‍ ദീര്‍ഘകാലത്തെ പോലീസ് സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും ഈ മാസം 31ന് വിരമിക്കുന്ന സബ് ഇന്‍സ്പെക്ടര്‍ പി.എ. അബൂബക്കറിന് യാത്രയയപ്പും,അനുമോദന യോഗവും സംഘടിപ്പിച്ചു.കല്‍പ്പറ്റ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പ്രിന്‍സ് അബ്രഹാം പരിപാടി ഉദ്ഘാടനം ചെയ്തു.പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി.സജേഷ് അദ്ധ്യക്ഷത വഹിച്ചു.ചടങ്ങില്‍ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷന് പരിധിയിലെ എസ്.എസ്.എല്‍.സി , പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച മുഴുവന്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു.പടിഞ്ഞാറത്തറ ജനമൈത്രി പോലീസ് സബ് ഇന്‍സ്പെക്ടര്‍ പി.പ്രകാശന്,പോള്‍,പി.കെ വാസു,കെ.ടി.ബേബി,ഗ്ലാഡിസ് ജോര്‍ജ് , ജ്യോതിഭായി,ടെസ്സി മാത്യു,ശ്രീകല,ദേവസ്യ,ജോജിന്‍.ടി.ജോയി, മറിയാമ്മ ടീച്ചര്‍ ,ദിവാകരന് മാസ്റ്റര്‍,ഗീതാ വിജയന്, മുരളിധരന് കെ.പി തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍