സി.എസ്.പി.എല്‍ ഫുട്ബോള്‍ ഒന്നാം സീസണ് : വിദ്യാഭ്യാസ വകുപ്പിന് കിരീടം
കല്‍പ്പറ്റ:സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ പ്രഥമ സിവില്‍ സര്‍വീസ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ കിരീടം യുണൈറ്റഡ് എഫ് സി എഡ്യൂക്കേഷന്‍ നേടി.ഫൈനലില്‍ എതിരില്ലാത്ത 3 ഗോളുകള്‍ക്ക് പവര്‍ ബ്ലാസ്റ്റേഴ്സ് കെ എസ് ഇ ബി യെ തോല്‍പ്പിച്ചാണ് കിരീടം നേടിയത്. യുണൈറ്റഡ് എഫ്.സി യുടെ ടി.ഡി ജയനെ മികച്ച കളിക്കാരനായും, ഇറിഗേഷന്‍ എഫ്.സി യുടെ ജിനോയ് ജോസിനെ മികച്ച ഗോള്‍ കീപ്പറയും തിരഞ്ഞെടുത്തു.ജി.എസ്.ടി യുടെ മനേഷാണ് ടോപ് സ്കോറര്‍.ലൂസേഴ്സ് ഫൈനലില്‍ ജുഡീഷ്യല്‍ ഫൈറ്റേഴ്സ് എഫ് സി യെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച് ഇറിഗേഷന്‍ എഫ് സി മൂന്നാം സ്ഥാനക്കാരായി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍