പ്രൊഫ.ടി.മോഹന്‍ ബാബു നീലഗിരി കോളേജ് അക്കാദമിക് ഡീനായ് ചുമതലയേറ്റു
താളൂര്‍: പ്രമുഖ ചരിത്ര പണ്ഡിതനും അക്കാദമിക് വിദഗ്ദ്ധനും പ്രഗത്ഭ ട്രൈനറുമായ പ്രൊഫ.ടി.മോഹന്‍ ബാബു നീലഗിരി കോളേജ് ഓഫ് ആര്‍ട്സ് & സയന്‍സിന്റെ അക്കാദമിക് ഡീനായ് ചുമതലയേറ്റു. നിരവധി കോളേജുകളില്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചതിനു പുറമെ കാലിക്കറ്റ്, കണ്ണൂര്‍ യൂണിവേഴ്സിറ്റികളുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസിലും ബോര്‍ഡ് ഓഫ് എക്സാമിനേഷന്സിലും വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. അതോടൊപ്പം കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്‍.എസ്.എസ് അഡൈ്വസറി കമ്മിറ്റിയംഗം, ദലിത് വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനായുള്ള യൂണിവേഴ്സിറ്റി തല കമ്മിറ്റിയംഗം, പാര്‍ലമെന്ററി കാര്യ മന്ത്രാലയത്തിനു കീഴിലുള്ള യൂത്ത് പാര്‍ലമെന്റ് കോഡിനേറ്റര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.മോഹന്‍ ബാബു സാറിന്റെ സമ്പന്നമായ അധ്യാപന പരിചയവും അക്കാദമിക രംഗത്തെ വൈദഗ്ധ്യവും സൗഹൃദവുമെല്ലാം നീലഗിരി കോളേജിലെ വിദ്യാര്‍ത്ഥികളുടെ പഠനരംഗത്ത് വലിയ മുതല്‍കൂട്ടാകുമെന്ന് നീലഗിരി കോളേജ് സെക്രട്ടറിയും മാനേജിംഗ് ട്രസ്റ്റിയുമായ റാഷിദ് ഗസ്സാലി പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍