താക്കോല്‍ കൈമാറി
കല്‍പ്പറ്റ:വിദ്യാഭ്യാസ സാംസ്കാരിക മേഖലയില്‍ മടക്കിമല പ്രദേശത്ത് പ്രവര്‍ത്തിച്ച് വരുന്ന സ്പര്‍ശം ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഭവനത്തിന്റെ താക്കോല്‍ കൈമാറ്റം കല്‍പ്പറ്റ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് പ്രിന്‍സ് എബ്രഹാം നിര്‍വഹിച്ചു.എം.സി.ത്വല്‍ഹത്ത് അധ്യക്ഷത വഹിച്ചു.ടി.കെ.സിദ്ദീഖ് സ്വാഗതം പറഞ്ഞു.വയനാട് ജില്ലാ ധനകാര്യ പരിശോധന വിഭാഗം മേധാവി എ.കെ.ദിനേശന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.മുട്ടില്‍ ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡ് മെമ്പര്‍ എം.ഭരതന്,മുട്ടില്‍ ഗ്രാമപഞ്ചായത്ത് 1-ാംവാര്‍ഡ് മെമ്പര്‍ എം.ബബിതാ രാജീവന്,മുത്തലിബ് ബാഖവി,അഡ്വ.എം.സി.എം.ജമാല്‍,കബീര്‍ പൈക്കാടന്‍,സജീവന് പോക്കാട്ട്,ഉനൈസ് പാപ്പിനിശ്ശേരി എന്നിവര്‍ പങ്കെടുത്തു.ചടങ്ങില്‍ വെച്ച് എസ്.എസ്.എല്‍.സി.,ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.കൂടാതെ എ.ബി.ഭവ്യ,എം.ബി.ബി.എസ്.പരീക്ഷ ഒന്നാം ക്ലാസ്സോടുകൂടി പാസായതിനും,വയനാട്ടില്‍ നിന്നും ആദ്യമായി കമ്പനി സെക്രട്ടറിയായി അംഗത്വം നേടിയ ലുക്ക്മാന്‍ സാദിക്കിനും,2018-ല്‍ ദുബായിലെ അബുദാബിയില്‍വെച്ച് നടന്ന ഏഷ്യന്‍ ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിജയം നേടിയ അലോഷ്യസ് കെ ജോഷിയേയും ഉപഹാരം നല്കി ആദരിച്ചു.മുസ്തഫ കടവന്‍ ചടങ്ങിന് നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍