പരിശീലനം നല്കി
കല്‍പ്പറ്റ:വയനാട് ജില്ലയില്‍ 20 ഗ്രാമ പഞ്ചായത്തുകളിലായി തെരഞ്ഞെടുത്ത 25 ആദിവാസികോളനികളില്‍ നടക്കുന്ന സമഗ്ര ആദിവാസി സാക്ഷരതാ തുടര്‍വിദ്യാഭ്യാസ പദ്ധതിയിലെയും 3 ഗ്രാമ പഞ്ചായത്തുകളിലായി തെരഞ്ഞെടുത്ത 3 പട്ടികജാതി കോളനികളില്‍ നടക്കുന്ന സാക്ഷരതാ ക്ലാസിലെയും ജില്ലയില്‍ വികസന/വിദ്യാകേന്ദ്രം സ്ഥിതി ചെയ്യുന്ന 65 വാര്‍ഡുകളില്‍ സര്‍വ്വേയിലൂടെ കണ്ടെത്തിയ നിരക്ഷരരെ സാക്ഷരരാക്കുന്നതിന് ആരംഭിച്ച അക്ഷരലക്ഷം സാക്ഷരതാ ക്ലാസിലെയും ഇന്സ്ട്രക്ടര്മാര്ക്കും പ്രേരക്മാര്‍ക്കും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ഏകദിന പരിശീലനം നല്കി. ജില്ലാ പഞ്ചായത്ത്വൈസ് പ്രസിഡണ്ട് പി.കെ.അസ്മത്ത്ഉദ്ഘാടനം ചെയ്തു. ജില്ലാകോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു അധ്യക്ഷതവഹിച്ചു. ഫിലോമിന ടീച്ചര്‍ ക്ലാസെടുത്തു. പി.വി.ജാഫര്സ്വാഗതവും നോഡല്പ്രേരക്എ.മുരളീധരന് നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍