സ്റ്റുഡന്റസ് മാര്‍ക്കറ്റ് ജില്ലാ തല ഉദ്ഘാടനം
നല്ലൂര്‍നാട്:കേരള സഹകരണ കണ്‍സ്യൂമര്‍ ഫെഡ്ഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന സ്റ്റുഡന്റസ് മാര്‍ക്കറ്റിന്റെ വയനാട് ജില്ലാ തല ഉദ്ഘാടനം മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എ ഒ.ആര് കേളു നല്ലൂര്‍നാട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിര്‍വഹിച്ചു .ആദ്യ വില്‍പ്പന ഗ്രാമ പഞ്ചായത് വൈസ് പ്രസിഡണ്ട് നജ്മുദ്ദീന് മൂടമ്പത്ത് നിര്‍വ്വഹിച്ചു. 'വിദ്യാഭ്യാസം ആധുനിക കാലഘട്ടത്തില്‍ എന്ന വിഷയത്തില്‍ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ മുഹമ്മദ് നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി. ബാങ്ക് പ്രസിഡണ്ട് കെ. മുരളീധരന് അധ്യക്ഷത വഹിച്ചു.യോഗത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് അസി. റീജിയണല്‍ മാനേജര്‍ അനില്‍ കുമാര്‍ കെ.പി സ്വാഗതവും ബേങ്ക് സെക്രട്ടറി പി ആര് ലക്ഷ്മണന് നന്ദിയും രേഖപ്പെടുത്തി . ഇടവക ഗ്രാമ പഞ്ചായത് അംഗം അംബുജാക്ഷി , മാനന്തവാടി സഹകരണ സംഗം അസി. രജിസ്ട്രാര്‍ സജീര്‍. എം. സഹകരണ സംഗം അസി. ഡയറക്ടര്‍ സുരേഷ് ടി കെ , അര്‍ബ്ബന്‍ ബാങ്ക് പ്രസിഡണ്ട് പി വി സഹദേവന് , ഫാര്‍മേഴ്സ് ബാങ്ക് പ്രസിഡന്റ് അറ . എന്‍ കെ വര്‍ഗീസ് , അഞ്ചുകുന്ന് സഹകരണ ബാങ്ക് പ്രസിഡന്റ് ബഷീര്‍ ഇ , പവ്വര്‍ ലൂം സഹകരണ സംഘം പ്രസിഡന്റ് പി ജെ ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍