ഫോക്കസ് പോയന്റ് ജില്ലാ കേന്ദ്രം ഉദ്ഘാടനം ചെയ്തു
മാനന്തവാടി: ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും ,ഉന്നത വിദ്യാഭ്യാസ മേഖലയെ കുറിച്ചുള്ള കരിയര്‍ ഗൈഡന്‍സ് നല്കുന്നതിനുമുള്ള കേരള ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ്' കൗണ്‍സിലിംഗ് സെല്ലിന്റെ സൗജന്യ സഹായ കേന്ദ്രം മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്രവര്‍ത്തനമാരംഭിച്ചു.ഫോക്കസ് പോയന്റിന്റെ സേവനം ഈ മാസം 18 വരെ ലഭ്യമാകും. സെന്റെറില്‍ എല്ലാ ദിവസങ്ങളിലും പ്രത്യേക കരിയര്‍ ക്ലാസ്സുകളും ഏകജാലക സംശയ നിവാരണ ക്ലാസ്സുകളും നടക്കും. ഫോക്കസ് പോയന്റ് ഹയര്‍ സെക്കണ്ടറി ജില്ല കോഡിനേറ്റര്‍ എം.അബ്ദുള്‍ അസീസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭ വൈസ്.ചെയര്‍പേഴ്സണ്‍ പ്രതിഭ ശശി ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ കരിയര്‍ ഗൈഡന്‍സ് ജില്ല കണ്‍വീനര്‍ കെ.ബി.സി മില്‍ സ്വാഗതവും രാജേഷ് സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു. കരിയര്‍ ഗൈഡ് ക്ലാസ്സ് അബ്ദുള്‍ റഷീദ് കെ .ഓറിയന്റേഷന്‍ ക്ലാസ്സ് നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍