നിര്‍മാണ മേഖലയിലെ പരിശോധന കര്‍ശനമാക്കി തൊഴില്‍ വകുപ്പ്
വയനാട് ജില്ലയിലെ വിവിധ കെട്ടിടനിര്‍മാണ സൈറ്റുകളില്‍ ജില്ലാ ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ സ്ക്വാഡ് പരിശോധന നടത്തി. പരിശോധനയില്‍ മതിയായ സുരക്ഷാ ക്രമീകരണമില്ലാതെയും വിവിധ തൊഴില്‍ നിയമങ്ങള്‍ അനുസരിച്ചുള്ള രജിസ്ട്രേഷന്, ലൈസന്‍സ് എന്നിവയില്ലാതെയും തൊഴിലാളികളെ സംബന്ധിച്ച് റിക്കാര്‍ഡുകള്‍ സൂക്ഷിക്കാതെയും വിവിധ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നതായി കണ്ടെത്തി. തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് നല്കി. മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കെട്ടിടനിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നതു സുരക്ഷാ സംവിധാനം മതിയായ രീതിയില്‍ സ്ഥാപിക്കുന്നതു വരെ നിര്‍ത്തിവയ്ക്കാനും ജില്ലാ ലേബര്‍ ഓഫീസര്‍ ഉത്തരവ് നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍