ഫലവൃക്ഷത്തോട്ടം നിര്‍മ്മിച്ചു
പുല്‍പ്പള്ളി സി.കെ രാഘവന് മെമ്മോറിയല്‍ ടീച്ചര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസ്സില്‍ ഫലവൃക്ഷത്തോട്ടം വെച്ചുപിടിപ്പിച്ചു.പ്ലാവ്, മാവ്, വെണ്ണപ്പഴം,പേര,ചാമ്പ,വാഴ എന്നീ ഇനം ഫലവൃക്ഷങ്ങളാണ് നട്ടുപിടിപ്പിച്ചത്.വിഷരഹിതമായ പഴവര്‍ഗ്ഗങ്ങള്‍ നാട്ടില്‍ ഉത്പാദിപ്പിക്കുക എന്ന സന്ദേശമുയര്‍ത്തിയാണ് ടി ടി ഐ വിദ്യാര്‍ത്ഥികള്‍ പഴത്തോട്ടനിര്മ്മാണം ആരംഭിച്ചത്. പ്രശസ്ത സിനിമാ സംവിധായകന് സുദേവ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി കെ. ആര് എം ട്രസ്റ്റ് ചെയര്മാന് കെ. ആര്. ജയറാം അദ്ധ്യക്ഷത വഹിച്ചു. ബത്തേരി റവന്യു ഇന്‍സ്പെക്ടര്‍ റെനകുമാര് മുഖ്യ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ പി. കെ. റെജി, ഷീല ജയപ്രകാശ്, ഷെല്‍മി ബിനു എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍