ടൂറിസം സാധ്യത തേടി കലക്ടറും സംഘവും കൊളഗപ്പാറ മലയില്‍
ട്രക്കിങിന് ഏറെ സാധ്യതയുള്ള കൊളഗപ്പാറ മലമുകളിലേക്ക് സഞ്ചാരികള്‍ ഇപ്പോഴും എത്തുന്നുണ്ട്. സൗകര്യങ്ങള്‍ കുറവാണെങ്കിലും തദ്ദേശരായ വഴികാട്ടികളുടെ സഹായത്തോടെ നിരവധി വിദേശസഞ്ചാരികള്‍ കൊളപ്പാറയിലെത്തിമലകയറുന്നുണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഇഷ്ട കേന്ദ്രമാണിത്.സഞ്ചാരികളില്‍ നിന്ന് അകന്ന് നില്ക്കുന്ന ഇടങ്ങളെ ടൂറിസത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ കലക്ടറും, ഡി.റ്റി.പി.സി യും,വില്ലേജ് അധികാരികളും,നാട്ടുകാരും കൂടിയാണ് മല കയറിയത്.കോഴിക്കോട്കൊല്ലഗല്‍ ദേശീയപാത കൃഷ്ണഗിരിയില്‍ നിന്ന് മൂന്നര കിലോമീറ്ററാണ് കൊളഗപ്പാറ മലയിലേക്കുള്ള ദൂരം.മൂന്ന് കിലോമീറ്റര്‍ വരെ വാഹനത്തില്‍ പോകാം .തുടര്‍ന്ന് ചെങ്കുത്തായ പാറയുടെ മുകളിലേക്ക് കയറണം .പാറപ്പുറത്ത് ചില അടയാളങ്ങളുണ്ട് അത് പിന്തുടര്ന്നാല് മുകളിലെത്താന്‍ എളുപ്പമാണ് മലമുകളിലെ കാഴ്ചകള്‍ ആരെയും വിസ്മയിപ്പിക്കും കാരപ്പുഴ ഡാം, ബാണാസുര ,ചെബ്രാ,ചീങ്ങേരി മലനിരകള്‍ ഫാന്റം റോക്ക് എന്നിവയുടെ വിദൂരക്കാഴ്ച സുന്ദരമാണ് മുകളില്‍ സര്‍ക്കാര്‍ ഭുമിയുള്ളതിനാല് സൗകര്യങ്ങളെരുക്കി സഞ്ചാരികളെ ആകര്‍ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അതികൃതര്‍ .സഞ്ചാരികളില്‍ നിന്ന് അകന്ന് നില്ക്കുന്ന ഇടങ്ങളെ ടൂറിസത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ കലക്ടറും ഡി റ്റി പി സിയും വില്ലേജ് അധികാരികളും നാട്ടുകാരും കൂടിയാണ് മല കയറിയത് സഞ്ചാരികള്‍ക്ക് പ്രിയമുള്ള ഇടമായതിനാല്‍ സാധ്യത പഠനം നടത്തി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അതികൃതര്‍ അറിയിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍