പഠനോല്പ്പന്ന പ്രദര്‍ശനം ഒരുക്കി 'ഹലോ ഇംഗ്ലീഷ്' ക്യാമ്പംഗങ്ങള്‍.
കല്‍പ്പറ്റ :പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടന്നുവരുന്ന അധ്യാപക ശാക്തീകരണ പരിപാടിയില്‍ പഠനോല്പ്പന്ന പ്രദര്‍ശനം ഒരുക്കി വൈത്തിരി ഉപജില്ലയിലെ 'ഹലോ ഇംഗ്ലീഷ് ക്യാമ്പംഗങ്ങള്‍. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ എസ്.എസ്.എ നടപ്പാക്കി വരുന്ന ഹലോ ഇംഗ്ലീഷ് പരിപാടിയുടെ ഭാഗമായാണ് അധ്യാപകര്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പഠനസാമഗ്രികള്‍ തയ്യാറാക്കിയത്.വൈത്തിരി ഉപജില്ലാ ബി.പി.ഒ കെ.എന്‍ ഷിബു പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. കല്‍പ്പററ ജി.എല്‍.പി. സ്കൂള്‍ (പധാനാധ്യാപകന്‍ അശോക് കുമാര്‍,അധ്യാപകരായ ജോസ് സേവൃര്‍, പ്രവീണ്‍ ദാസ്, ഈശ്വരന് പി., ശരത് റാം എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍