ബ്രിഡ്ജ് ഓഫ് ഹോപ്പ് ;ഏകദിന ശില്‍പ്പശാല നടത്തി
പനമരം:ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ സാമൂഹ്യ സേവന വിഭാഗമായ ബ്രിഡ്ജ് ഓഫ് ഹോപ്പ്, വയനാട്ടിലുള്ള പ്രവര്‍ത്തകര്‍ക്കായി പനമരത്ത് വെച്ച് ഏകദിന ശില്‍പ്പശാല നടത്തി. നിരണം അതിരൂപത സഹായമെത്രാന്‍ ജോജു മാത്യു എപ്പിസ്കോപ്പ, ഭദ്രാസന സെക്രട്ടറി റവ.ഫാദര്‍ ലിബീഷ് ഇ.ജോര്‍ജ്, ഫാദര്‍.എല്‍ദോസ്, സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ബൈജു കെ.ഡി, ജില്ലാ കോര്‍ഡിനേറ്റര്‍ ജോബിന്‍സ് എ.ആര് തുടങ്ങിയവര്‍ പ്രസംഗിച്ചു. വയനാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍സ് തുടങ്ങിയവര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍