പൂര്‍വ്വ സ്കൗട്ട് സംഗമം നടത്തി
പിണങ്ങോട് വയനാട് ഓര്‍ഫനേജ് ഹയര്‍സെക്കണ്ടറി സ്കൂളിലെ പൂര്‍വ്വ സ്കൗട്ട് വിദ്യാര്‍ത്ഥികളുടെ സംഗമം നടത്തി.'IMPEESA18'എന്നപേരില്‍ പൂര്‍വ്വ സ്കൗട്ടുകളുടെ കൂട്ടായ്മയായ മെഫെക്കിങ് റോവര്‍ സ്കൗട്ടാണ് സംഗമത്തിന് വേദി ഒരുക്കിയത്. 1986 ല്‍ വയനാട് ജില്ലയില്‍ ആദ്യ രാഷ്ട്രപതി സ്കൗട്ട് അവാര്‍ഡ് നേടിയ പി.സി സജീവ് മുതല്‍ 2017 ലെ മെഡല്‍ ജേതാക്കള്‍ വരെ സംഗമത്തില്‍ പങ്കെടുത്തു. സംഗമത്തിന് രാജേഷ്,സമീര്‍ മൊട്ടത്തന്,രാഹുല്‍,ധനീഷ്, സാജിദ് പി കെ,അരുണ്‍ ചന്ദ്രന്,ജിതിന് എന്നിവര്‍ നേതൃത്വം നല്കി. ജില്ലയിലെ ആദ്യകാല സ്കൗട്ട് അദ്ധ്യാപകര്‍ ആയ ബാലകൃഷ്ണന്, സാമുവല്‍, സുരേന്ദ്രന് തച്ചോളി സ്കൂള്‍ പ്രിന്‍സിപ്പല്‍ താജ് മന്‍സൂര്‍ എന്നിവര്‍ സംഗമത്തിന് ആശംസകള്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍