നീര്‍ത്തട നടത്തം സംഘടിപ്പിച്ചു
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തും ഹരിതകേരളാമിഷന്‍ പഞ്ചായത്ത് സമിതിയും സംയുക്തമായി നീര്‍ത്തട നടത്തം സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി.ജി.സജേഷിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് മെമ്പര്‍മാരും ,കൃഷി,ഇറിഗേഷന്‍,എം.എന്‍.ആര്.ഇ.ജി.ഇ,കടുംബശ്രീ എ.ഡി.എസ്,സി.ഡി.എസ് അംഗങ്ങള്‍,സന്നദ്ധസംഘടനാ പ്രതിനിധികള്‍, രാഷ്ടീയപ്രവര്‍ത്തകര്‍ എന്നിവര്‍ നീര്‍ത്തട നടത്തില്‍ പങ്കാളികളായി.പഞ്ചായത്തിലെ നീര്‍ത്തടങ്ങളും,തോടുകളും,അരുവികളും,പുഴയും സംരക്ഷിക്കയും നഷ്ടപ്പെട്ടവ വീണ്ടെടുക്കുക എന്നതാണ് നീര്‍ത്തടനടത്തം കൊണ്ട് ഉദ്ദേശിക്കുന്നത്.ഹരിതമിഷനില്‍ ഉള്‍പ്പെടുത്തി കൃഷിക്കും കുടിവൈള്ളത്തിനും അനുയോജ്യമാക്കി പ്രകൃതിയെ പൂര്‍ണ്ണ പച്ചപ്പിലേക്കും ഹരിതാഭമാക്കുന്നതിനുമാണ് നീര്‍ത്തട നടത്തം സംഘടിപ്പിച്ചത്.നീര്‍ത്തട നടത്തം കുറുമണി മുറിപ്പുഴയുടെ തീരത്തച്ച്എം.എല്‍.എ സി.കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്യ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി.സജേഷ് അദ്ധ്യഷനായിരുന്നു.കെ.എസ്.ആര്.ടി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.എം ശിവരാമന്,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശാന്തിനി ഷാജി,ഹാരിസ് കണിയന്‍,ഏ.കെ ബാബു,കെ. സി.ജോസഫ് മാസറ്റര്‍,ജി.അലി , എം.ജി. സതീഷ് കുമാര്‍ , കെ.എം.രാഘവന് ,ജോസഫ് പുല്ലുമാരിയില്‍ , സിന്ധു പുറത്തൂട്ട് ,ആസ്യ തുടങ്ങിയവര്‍ സംസാരിച്ചു.വാര്‍ഡ് മെമ്പര്‍ ഹാരിസ് സി.ഇ സ്വാഗതവും ഹരിതകേരളമിഷന് സമിതി കണ്‍വീനര്‍ റീന നന്ദിയും പറഞ്ഞു.രാവിലെ 9 മണിക്ക് കുറുമണി മുറിപ്പുഴയില്‍ നിന്ന് ആരംഭിച്ചാ നീര്‍ത്തടനടത്തം പുതുശ്ശേരിക്കടവ് പുഴക്കടവില്‍ സമാപിച്ചു..
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍