ആം ആദ്മി പാര്‍ട്ടി വയനാട് ജില്ലാ പ്രവര്‍ത്തക കണ്വെന്ഷന് നടത്തി
കല്‍പ്പറ്റ: ആം ആദ്മി പാര്‍ട്ടി വയനാട് ജില്ലാ പ്രവര്‍ത്തക കണ്വെന്ഷന് കല്‍പ്പറ്റയില്‍ സംഘടിപ്പിച്ചു.സംസ്ഥാന കണ്‍വീനര്‍ അഡ്വ.സി.ആര് നീലകണ്ഠന് ഉദ്ഘാടനം ചെയ്തു.ഷരീഫ് ചേന്നമംഗലൂര്‍ അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂര്‍ ഇലക്ഷന് പ്രവര്‍ത്തനങ്ങളെ അവലോകനം ചെയ്ത് കൊണ്ട് തുടര്‍ പ്രവത്തനങ്ങളും യോഗം ചര്‍ച്ച ചെയ്തു.സ്ഥാനാര്‍ഥി രാജീവ് പള്ളത്തിനെ വിജയിപ്പിക്കുന്നതിന് വയനാട് ജില്ലയുടെ മുഴുവന്‍ പിന്തുണയും യോഗം ആവശ്യപ്പെട്ടു.കേരളത്തിലെ നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു കൊണ്ട് ജില്ലയിലെ വിവിധ നേതാക്കള്‍ സംസരിച്ചു.അജി കൊണോണിയ, ജോസ് പുന്നക്കുഴി, അഡ്വ.തങ്കച്ചന്, അഡ്വ.തോമസ്, തങ്കച്ചന് ബത്തേരി, ജേക്കബ് കുബ്ലേരി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍