വായനശ്രീ ഇ സാക്ഷരത ജില്ലാതല ഉദ്ഘാടനം
കല്‍പ്പറ്റ:വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വയനാട് കുടുംബശ്രീ മിഷന് സംയുക്താഭിമുഖ്യത്തില്‍ നടത്തിവരുന്ന വായനശ്രീ പദ്ധതിയുടെ ഭാഗമായി ഇ സാക്ഷരത ക്ലാസ് സംഘടിപ്പിച്ചു. കല്‍പ്പറ്റ എസ് കെ എം ജെ സ്കൂളില്‍ സംഘടിപ്പിച്ച പരിപാടി ഡി വൈ എസ് പി പ്രിന്‍സ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കുടുംബശ്രീ സി ഡി എസ് ചെയര്പേഴ്സണ്മാര്ക്കാണ് തുടക്കത്തില്‍ ക്ലാസ് സംഘടിപ്പിക്കുന്നത്. തുടര്‍ന്ന് ഗ്രന്ഥശാലാ തലത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി 60 ക്ലാസുകള്‍ നടത്താനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്. കുടുംബശ്രീ ജില്ലാ മിഷന് കോഡിനേറ്റര്‍ പി സാജിത അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ ബാബുരാജ് സ്വാഗതവും എ കെ മത്തായി നന്ദിയും പറഞ്ഞു. പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്ക് ആഷിര്‍, സി യൂസഫ്, സുമേഷ് ഫിലിപ്പ്, ഫിറോസ് ബാബു തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍