വയനാട് ആദിവാസി സാക്ഷരതാ പരീക്ഷോല്‍സവം ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ആരംഭിച്ചു
കല്‍പ്പറ്റ: സംസ്ഥാന സാക്ഷരതാ മിഷന് വയനാട് ജില്ലയിലെ 283 ആദിവാസി കോളനികളിലായി നടത്തിയ സാക്ഷരതാ പരീക്ഷയുടെ ഉത്തര കടലാസുകളുടെ കേന്ദ്രീയ മൂല്യ നി ര്‍ണയം നാല് ബ്ലോക്കുകളിലായി ആരംഭിച്ചു. കല്‍പ്പറ്റ, മാനന്തവാടി,സുല്‍ത്താന്‍ ബത്തേരി,പനമരം പഞ്ചായത്ത് ഹാള്‍ എന്നിവടങ്ങളിലാണ് മൂല്യനിര്‍ണയം നടക്കുന്നത് .തിരഞ്ഞെടുക്കപ്പെട്ട സാക്ഷരതാ പ്രേരക്മാരാണ് മൂല്യനിര്‍ണയം നടത്തുന്നത്.വയനാട് ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മൂല്യനിര്‍ണയ ക്യാമ്പുകളില്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാരാമന്‍, കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.ഹനീഫ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മന്‍ എം.സെയദ്, ഡയറ്റ് പ്രിന്‍സിപ്പാള്‍ പി.ലീന ടീച്ചര്‍, സാക്ഷരതാ ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ സി.കെ.പ്രദീപ് കുമാര്‍, ആദിവാസി സാക്ഷരതാ വിഭാഗം കോ ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു, അസി. കോ ഓര്‍ഡിനേറ്റര്‍ സ്വയനാസര്‍ എന്നിവര്‍ വിവിധ പരീക്ഷാ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. ക്യാമ്പ് നാളെയും തുടരും.4512 പഠിതാക്കളാണ് പരീക്ഷയെഴുതിയത്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍