ബാലോത്സവവും വേനല്‍ തുമ്പികള്‍ക്ക് സ്വീകരണവും
കമ്മന: ബാലസംഘം നല്ലൂര്‍നാട് മേഖല കമ്മിറ്റിയുടെ ബാലോത്സവവും വേനല്‍ തുമ്പികള്ക്കുള്ള സ്വീകരണവും കമ്മനയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗം എം പി വത്സന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പി.കെ.സുധീര്‍ ഉദ്ഘാടനം ചെയ്തു.നല്ലൂര്‍നാട് മേഖലയിലെ വിവിധ ബാലസംഘം യൂണിറ്റുകളില്‍ നിന്ന് പങ്കെടുത്ത കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ ബാലോത്സവ ത്തില്‍ സംഘടിപ്പിച്ചു. സംഘ ഗാനം, നാടന്‍പാട്ട്, സിനിമാ ഗാനം, കവിതാ ലാപനം, തുടങ്ങിയ ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍. മത്സര വിജയിക ള്‍ക്ക് നല്ലൂര്‍നാട് സര്‍വ്വീസ് സഹകര ണ ബേങ്ക് പ്രസിഡന്റ് െ്രക. മുരളീ ധരന്‍ സമ്മാനങ്ങള്‍ നല്കി.മാനന്ത വാടി താലൂക്കില്‍ പര്യടനം നടത്തുന്ന വേനല്‍ തുമ്പികളാണ് കമ്മനയിലെ ബാലോല്സവ വേദിയില്‍ എത്തിയത്. സ്വീകരണത്തിനു ശേഷം സമകാലീന സംഭവങ്ങള്‍, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം, കുട്ടികളുടെ അവകാശം എന്നിവ കോര്‍ത്തിണക്കിക്കൊണ്ട് വേനല്‍ തുമ്പി കൂട്ടുകാര്‍ അവതരിപ്പിച്ച നൃത്ത സംഗീത ശില്പം ഏറെ ഹൃദ്യ മായിരുന്നു. പരിപാടികള്‍ക്ക് സ്വാഗ തസംഘം കണ്‍വീനര്‍ സി.എം സന്തോഷ്, ചെയര്‍പേഴ്സണ്‍ ഇന്ദിര പ്രേമന്, ബാലസംഘംമേഖല രക്ഷാധികാരി പി.കെ. അനില്‍ കുമാര്‍, സി.ആര് രമേശന്, കെ.ആര്. രഘു, പി. രാജന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍