വിഷു ആഘോഷ നിറവില്‍ തിരുനെല്ലി ക്ഷേത്രം; നാളെ പുലര്‍ച്ചെ 05 മണിക്ക് വിഷുക്കണി
തെക്കന്‍ കാശിയെന്ന് അറിയപ്പെടുന്ന തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ വ്യാഴാഴ്ച മുതല്‍ വൈവിധ്യങ്ങളാര്‍ന്ന ചടങ്ങുകളോടെയും, പരിപാടികളോടെയും ആഘോഷിച്ചു വരുന്ന വിഷു ഉത്സവത്തിന് നാളെ സമാപനമാകും. ഇന്ന് രാത്രി 8.30ന് ഇരട്ട തായമ്പകയും തുടര്‍ന്ന് അത്താഴപൂജ, കാഴ്ച ശീവേലി എന്നിവയും നടക്കും. നാളെ പുലര്‍ച്ചെ 05 മണിക്ക് വിഷുക്കണിയൊരുക്കും. ക്ഷേത്രത്തില്‍ നടന്നുവരുന്ന പൂജകള്‍ക്ക് തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട്, മേല്‍ശാന്തി ഇ.എന്‍. കൃഷ്ണന് നമ്പൂതിരി എന്നിവരാണ് കാര്‍മ്മികത്വം വഹിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍