യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ ജ്വാല നടത്തി.
ജമ്മുകാശ്മീര്‍ താഴ്വരയില് ആസിഫയെന്ന എട്ടു വയസ്സുകാരിയെക്രൂരമായി പീഡിപ്പിച്ച് കൊലചെയ്തതില് പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല നടത്തി.പ്രതിഷേധ ജ്വാല യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.ആര്.രാജേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോമറ്റ് വാദ്യത്ത് അധ്യക്ഷത വഹിച്ചു. തോമസ് പാഴുക്കാല,ശിവരാമന് പാറക്കുഴി,ജാര്‍ജ് എടപ്പാട്ട്, മനോജ് ഉതുപ്പാന്,കെ.പി ജോസ്,ഷിബു കൃഷ്ണ,ലിജോ ജോര്‍ജ്, സെബിന്,ഷെന്‍ ജിത്തു,ഷെമീര്‍ പഴേരി,രഞ്ജിത്,അരുണ്‍, സാല്‍ബിന്‍,ബിനോയ്,അശ്വിന്,ജോളി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍