തൃശ്ശിലേരി സെന്റ് ജോര്‍ജ്ജ് ഇടവക;തിരുനാളും സുവര്‍ണ്ണ ജൂബിലി സമാപനവും.
മാനന്തവാടി:തൃശ്ശിലേരി സെന്റ് ജോര്‍ജ്ജ് ഇടവകയില്‍ ഗീവര്ഗീസിന്റയും,സെബാസ്ത്യാനോസിന്റയും, കന്യാകമറിയത്തിന്റയും തിരുനാളും, ഇടവക സൂവര്‍ണ്ണ ജൂബിലി സമാപന ആഘോഷവും എപ്രില്‍ 15 മുതല്‍ 24 വരെ വിപുലമായ പരിപാടികളൊടെ നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.15 ന് വൈകുന്നേരം കൊടിയേറ്റുന്നതൊടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാതൃ പിതൃദിനം, യുവജന ദിനം, ദമ്പതി ദിനം, കുട്ടികളുടെ ദിനം, സന്യസ്ത ദിനം ,ശ്രുശ്രൂഷക ദിനം എന്നിവയും ആചരിക്കും. മതബോധന ദിനമായ എപ്രില്‍ 22 ന് പയ്യം പള്ളി ഫെറോനയിലെ വൈദികര്‍ സംബന്ധിക്കുന്ന ആഘോഷമായ സമുഹബലിക്ക് ഫ. ജോസ് മൊളോപ്പറമ്പില്‍ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് സണ്‍ഡേ സ്ക്കൂള്, ഭകത സംഘടനകള്‍ എന്നിവയുടെ വാര്‍ഷികാഘോഷവും വിവിധ കലാപരിപാടികളും ഉണ്ടാകും.23 ന് നടക്കുന്ന ആഘോഷമായ പൊന്തിഫിക്കല്‍ ഗാന പൂജക്ക് തൃശുര് അതിരൂപത ആര്‍ച്ച് ബിഷപ്പ് ജേക്കബ് തുങ്കൂഴി മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം. സമാപന ദിവസമായ 24 ന് സുവര്‍ണ സ്മരണകള്‍ പ്രകാശനം ..മാനന്തവാടി രൂപതാ മെത്രാന് ജോസ് പൊരുന്നേടം നിര്‍വ്വഹിക്കും.വാര്‍ത്താ സമ്മേള ന ത്തില്‍ തോമസ് കുളിരാനിയില്‍, ബാബു ചെലക്കുടി, വര്‍ക്കി പുളിക്കകണ്ടത്തില്‍, ജോയ്സ് പുല്പറമ്പില് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍