വാളാട് ടൗണില്‍ എ.ടി.എം കൗണ്ടര്‍ സ്ഥാപിക്കണം; വാളാട് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി നിവേദനം സമര്‍പ്പിച്ചു
വാളാട് നിവാസികള്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന എ.ടി.എം കൗണ്ടര്‍ ആരംഭിക്കുന്നതിന് വേണ്ടി നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ട് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി വാളാട് കേരള ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ക്ക് നിവേദനം സമര്‍പ്പിച്ചു.ഇവിടുത്തുകാര്‍ക്ക് നിലവില്‍ ഒരു എ.ടി.എം കൗണ്ടറിന്റെ സേവനം ലഭ്യമാകണമെങ്കില്‍ മാനന്തവാടിയിലോ കോറോം ടൗണിലോ പോകേണ്ട അവസ്ഥയാണ്.ഇതു മൂലം ജനങ്ങള്‍ ഒരു പാട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതായി യൂത്ത് ലീഗ് പറഞ്ഞു.ഈ പശ്ചാത്തലത്തിലാണ് എടിഎം സ്ഥാപിക്കുന്നതിനായി തങ്ങള്‍ രംഗത്തു വന്നതെന്നും യൂത്ത് ലീഗ് അറിയിച്ചു.നൂറോളം കച്ചവട സ്ഥാപനങ്ങളും, നിരവധി പ്രവാസികളും, കൃഷിക്കാരുമടങ്ങുന്ന വാളാട് പ്രദേശത്ത് ഏറ്റവും അത്യാവശ്യമായ എ.ടി.എം കൗണ്ടര്‍ എത്രയും പെട്ടന്ന് ആരംഭിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ബാങ്കിന്റെ ഭാഗത്ത് നിന്ന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മാനേജര്‍ നേതാക്കള്‍ക്ക് ഉറപ്പ് നല്കി. യൂത്ത് ലീഗ് മാനന്തവാടി മണ്ഡലം വൈസ് പ്രസിഡന്റ് മോയിന്‍ കാസിം, വാളാട് ശാഖ യൂത്ത് ലീഗ് നേതാക്കളായ ജലീല്‍ പടയന്‍, താജുദ്ധീന്‍ പി.എം, ഷബീര്‍ എസ് കെ , സൈഫുദ്ധീന്‍, റാഫി എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍