വിത്തുത്സവം സംഘടിപ്പിച്ചു.
മാനന്തവാടി; വിത്തിനായി വയലിനായി വരും തലമുറയ്ക്കായി എന്ന സന്ദേശമുയര്‍ത്തി അന്യം നിന്നുപോകുന്ന കാര്‍ഷിക സംസ്കൃതിക്ക് ഉണര്‍വേകി കാട്ടിക്കുളത്ത് വിത്തുത്സവം സംഘടിപ്പിച്ചു.തിരുനെല്ലി പഞ്ചായത്തിന്റെ സഹകരണത്തോടെ വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് വിത്തുത്സവം സംഘടിപ്പിച്ചത്. വിവിധ വിത്തിനിങ്ങളുടെ പ്രദര്‍ശനം, വില്പന, വിത്ത് കൈമാറ്റം എന്നിവയ്ക്കൊപ്പം യുവജന സംവാദം, സാംസ്ക്കാരിക സമ്മേളനം, ചക്ക, മാങ്ങാ സംസ്ക്കരണം, നാടന്‍ വിഭവങ്ങളുടെ പാചക കളരി എന്നിവയും വിത്തുത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പുസ്തക പ്രകാശനം, കുടുംബശ്രീ കലാ പരിപാടികള്‍, നാട്ടരങ്ങ്, കുടുംബശ്രീ ഭക്ഷ്യമേള എന്നവിയും വിത്തുത്സവത്തിന് മാറ്റേകുന്നു.
ഒ ആര് കേളു എംഎല്‍എ വിത്തുത്സവം ഉദ്ഘാടനം ചെയ്തു. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് മായാദേവി അധ്യക്ഷയായി. സംസ്ഥാന യൂത്ത് ഐക്കണ്‍ അവാര്‍ഡ് ജേതാവ് രാഗേഷ് കൃഷ്ണന്, കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണ അവാര്‍ഡ് നേടിയ മണിയന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എസ് ഉഷ, ഡാനിയല്‍ ജോര്‍ജ്, റുഖിയ സൈനുദ്ദീന്‍, പി ജെ ആന്റണി, പി വി സഹദേവന്, അബ്ദുള്‍ റഷീദ്, ടി ഉണ്ണികൃഷ്ണന്, വി പി ഹാരിസ് എന്നിവര്‍ സംസാരിച്ചു. 'കൃഷിയിലെ സാധ്യതകള്‍, വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സംവാദവും നടന്നു. ഇന്ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ചലച്ചിത്ര സംവിധായസാധ്യതകള്, വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സംവാദവും നടന്നു. ഞായറാഴ്ചക അജ്ഞലി മേനോന് ഉദ്ഘാടനം ചെയ്യും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍