അപസ്വരങ്ങള്‍ക്കെതിരെ പെണ് സ്വരം ഹരിത ദ്വിദിന റസിഡന്‍ഷ്യല്‍ ക്യാമ്പ് മേപ്പാടിയില്‍
മേപ്പാടി: അപസ്വരങ്ങള്‍ക്കെതിരെ പെണ് സ്വരം എന്ന പ്രമേയത്തില്‍ എം എസ് എഫ് വനിത വിഭാഗമായ ഹരിത ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല ദ്വിദിന റസിഡന്‍ഷ്യല്‍ ക്യാമ്പ് നടത്തുന്നു. എപ്രില്‍ 20, 21, തിയ്യതികളില്‍ മേപ്പാടിയിലാണ് ക്യാമ്പ്. ജില്ലയിലെയും ജില്ലക്കുപുറത്തുമുള്ള കാമ്പസുകളില്‍ പഠിക്കുന്ന വയനാട് ജില്ലക്കാരായ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥിനികള്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. റസിഡന്‍ഷ്യല്‍ രീതിയില്‍ നടക്കുന്ന ക്യാമ്പ് വനിത ലീഗ് ദേശീയ ജന:സെക്രട്ടറി അഡ്വ.നൂര്‍ബീന റഷീദ് ഉല്‍ഘാടനം ചെയ്യും. മുസ്്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം, ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ: ഫാത്തിമ തഹ്ലിയ, കേരള സര്‍വ്വകലാശാല മുന്‍ വി.സി ഡോ: ഷിന ഷുക്കൂര്‍, ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്നി, ഡോ. അഞ്ചലി ചന്ദ്ര, ഫാറൂഖ് കോളജ് ചെയര്‍പേഴ്സണ്‍ മിന ഫര്‍സാന, എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. ക്യാമ്പിന്റെ ഭാഗമായി ടി ഹംസ ചെയര്‍മാനും, അഡ്വ. എം.സ്ി.എം ജമാല്‍ കണ്‍വീനറുമായ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു. യോഗത്തില്‍ ഹരിത ജില്ലാ പ്രസിഡണ്ട് നസ്റി കുന്നമ്പറ്റ അദ്ധ്യക്ഷത വഹിച്ചു. മുസ്്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് ടി.ഹംസ യോഗം ഉല്‍ഘാടനം ചെയ്തു. സാജിത, ഫഹ്മിദ, ജില്ലാ ലീഗ് സെക്രട്ടറി യഹ് യാഖാന്‍ തലക്കല്‍, എ. കെ. റഫീഖ്, കാരാടന്‍ നജീബ്, സി. ശിഹാബ്, റിയാസ് പാറോല്‍, ബി. നാസര്‍, റജീഷലി, ഫായിസ് ദുബായ്, ജയ്ഷല്‍ എ.കെ, ഷംസീര്‍ സി, ഷംസുദ്ധീന് പാരീസ് സംസാരിച്ചു. ഹരിത ജില്ല സെക്രട്ടറി ബുസ്താന സ്വാഗതവും ഫഹ്മിദ നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍