ജില്ലയിലെ വിദ്യാഭ്യാസ മേഖലക്ക് 971 ലക്ഷം രൂപയുടെ വികസനം
കല്‍പ്പറ്റ:വയനാട് ജില്ലയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ എം.എസ്.ഡി.പി. പദ്ധതിയിലൂടെ ജില്ലയിലെ വിദ്യാഭ്യാസ മേഖലക്ക് 971.01 ലക്ഷത്തിന്റെ വികസന പ്രവര്‍ത്തികള്‍ക്ക് അംഗീകാരം ലഭിച്ചതായി എം.പി.എം.ഐ ഷാനവാസ് അറിയിച്ചു. ആദ്യ ഗഡുവായി 485 . 56 ലക്ഷം ലഭിച്ചതായും പദ്ധതികളുടെ നിര്‍വഹണം സമയബന്ധിതമായി പൂര്‍ത്തികരിക്കാന്‍ എല്ലാ നിര്‍വഹണ ഉദ്യോഗസ്ഥരും വേണ്ടത്ര ശ്രദ്ധ ചെലുത്താനും എം ഐ ഷാനവാസ് എം പി ആവശ്യപ്പെട്ടു.കല്‍പ്പറ്റ ബ്ലോക്കില്‍ 298 ലക്ഷം,123.75 ലക്ഷം, പനമരം ബ്ലോക്കില്‍ 384.35 ലക്ഷം, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ 123.75 ലക്ഷം, മാനന്തവാടി ബ്ലോക്കില്‍ 165 ലക്ഷം രൂപക്കുള്ള പ്രവര്‍ത്തികള്‍ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
അനുവദിച്ച ഫണ്ടിന്റെ വിശദാംശങ്ങള്‍ :
കല്‍പ്പറ്റ ബ്ലോക്കില്‍
1.ഗവ. ഹൈസ്കൂള്‍ കാക്കവയല്‍ 25 ലക്ഷം
2.ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ വൈത്തിരി 25 ലക്ഷം
3.ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ കാക്കവയല്‍ 64 ലക്ഷം
4.ഗവ. ഹൈസ്കൂള്‍ കോട്ടത്തറ 64 ലക്ഷം
5.ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ കല്‍പ്പറ്റ ലക്ഷം
ആകെ = 298 ലക്ഷം
സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍
1.ഗവ. പോളിടെക്നിക് മീനങ്ങാടി 50 ലക്ഷം
2.ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആനപ്പാറ 40 ലക്ഷം
3.ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ വടുവഞ്ചാല്‍ 33.75 ലക്ഷം
ആകെ= 123.75 ലക്ഷം
പനമരം ബ്ലോക്കില്‍
1.ഗവ. ഹൈസ്കൂള്‍ ഇരുളം 50 ലക്ഷം
2.ഗവ. ലോവര്‍ ്രൈപമറി സ്കൂള്‍ നെല്ലിയമ്പം 23.75 ലക്ഷം
3.ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പെരിക്കല്ലൂര്‍ 50 ലക്ഷം
4.ഗവ. ഹൈസ്കൂള്‍ പനമരം 120 ലക്ഷം
5.ഗവ. ഹൈസ്കൂള്‍ വാകേരി 120 ലക്ഷം
6.ഗവ. ഘജ സ്കൂള്‍ കുപ്പത്തോട് 20.60 ലക്ഷം
ആകെ = 384.35 ലക്ഷം
മാനന്തവാടി ബ്ലോക്കില്‍
1.ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ കാട്ടികുളം 25 ലക്ഷം
2.ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ പുലിക്കാട് 20 ലക്ഷം
3.ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പേരിയ 30 ലക്ഷം
4.ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വാളയേരി 25 ലക്ഷം
5.ഗവ. ലോവര്‍ ്രൈപമറി സ്കൂള്‍ എടയൂര്‍ക്കുന്നു 18 ലക്ഷം
6.ഗവ. ലോവര്‍ ്രൈപമറി സ്കൂള്‍ കുറുക്കന്മൂല 18 ലക്ഷം
7.ഗവ. ലോവര്‍ ്രൈപമറി സ്കൂള്‍ മക്കിമല 11 ലക്ഷം
8.ഗവ. അപ്പര്‍ ്രൈപമറി സ്കൂള്‍ തരുവണ 18 ലക്ഷം.
ആകെ = 165 ലക്ഷം തുകക്കുള്ള പ്രവര്‍ത്തികള്‍ക്കാണ് അംഗീകാരം ലഭിച്ചത് . നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന എം.എസ്.ഡി.പി. പദ്ധതിയുടെ നിര്‍വഹണ പുരോഗതി എം പി വിലയിരുത്തി.
പദ്ധതികളുടെ നിര്‍വഹണം സമയബന്ധിതമായി പൂര്‍ത്തികരിക്കാന്‍ എല്ലാ നിര്‍വഹണ ഉദ്യോഗസ്ഥരും വേണ്ടത്ര ശ്രദ്ധ ചെലുത്താനും എം ഐ ഷാനവാസ് എം പി ആവശ്യപെട്ടു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍