മാനന്തവാടി മണ്ഡലത്തിലെ മൂന്ന് സ്കൂളുകളില്‍ കൂടി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് അനുമതി.
മാനന്തവാടി മണ്ഡലത്തിലെ മൂന്ന് ഹൈ സ്കൂളുകളില്‍ കൂടി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി അനുവദിച്ച് ആദ്യന്തര വകുപ്പ് ഉത്തരവായി. സ്കൂളുകളുടെ പ്രൊപ്പോസലും എം.എല്‍.എ ഓ.ആര്.കേളു നടത്തിയ ഇടപെടലുകളും പരിഗണിച്ചാണ് വാളാട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍, ആറാട്ട് തറ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍, പനമരം ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നീ മൂന്ന് സ്ഥാപനങ്ങളില്‍ പദ്ധതി അനുവദിച്ചിരിക്കുന്നത്.ജില്ലയില്‍ ആകെ 4 സ്കൂളുകള്‍ക്കാണ് പദ്ധതി ഈ ഉത്തരവില്‍ അനുവദിച്ചിരിക്കുന്നത്.ആഭ്യന്തര വകുപ്പിന്റെ സാമ്പത്തിക സഹായം ലഭിക്കുന്ന പദ്ധതിയായതിനാലും, കുട്ടികളുടെ കായികവും മാനസികവുമായ വളര്‍ച്ചയ്ക്കും ,അവരെ ഉത്തമ വ്യക്തിത്വങ്ങള്‍ക്കു ടമാക്കുന്ന പാഠ്യേതര പ്രവര്‍ത്തനം എന്ന നിലയിലും ജനശ്രദ്ധ പിടിച്ചു പറ്റിയ ഈ പദ്ധതി മൂന്ന് സ്കൂളുകളില്‍ കൂടി ആരംഭിക്കാന്‍ അനുമതി ലഭിച്ചത് വളരെ സന്തോഷത്തോടെയാണ് സ്കൂളുകള്‍ സ്വീകരിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍