തിരുനെല്ലി വിത്തുത്സവം ഏപ്രില്‍ 7,8 തീയ്യതികളില്‍
മാനന്തവാടി:തിരുനെല്ലി വിത്തുത്സവം ഏപ്രില്‍ 7,8 തീയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.7 ന് കാട്ടികുളത്ത് ഒ.ആര്.കേളുഎം.എല്‍.എ.വിത്തുത്സവം ഉദ്ഘാടനം ചെയ്യും.തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ വിവിധ സംഘടനകളാണ് വിത്തുത്സവം സംഘടിപ്പിക്കുന്നത്.യുവജന സംവാദം,സാംസ്ക്കാരിക സമ്മേളനം,ചക്ക,മാങ്ങ സംസ്ക്കരണം, നാടന്‍ വിഭവങ്ങളുടെ പാചക കളരി, പുസ്തക പ്രകാശനം,എല്ലാരും പാടണ് സംഗീത സായാഹ്നം,കുടുംബശ്രീ കലാ പരിപാടികള്‍,നാട്ടരങ്ങ് മഹിള ശിക്ഷന്‍ കേന്ദ്ര, കാര്‍ഷിക പ്രദര്‍ശനം, വിത്ത് കൈമാറ്റം വില്‍പ്പന, കുടുംബശ്രീ ഭക്ഷ്യമേള എന്നിവ പരിപാടിയോടനുബന്ധിച്ച് നടക്കും .7 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് യുവജനങ്ങള്‍ കൃഷിയിലെ സാധ്യതകള്‍, വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സംവാദം നടക്കും.8 ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം ചലച്ചിത്ര സംവിധായക അജ്ഞലി മേനോന് ഉദ്ഘാടനം ചെയ്യുമെന്നും സംഘാടകര്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സാലി വര്‍ഗ്ഗീസ്, ബ്രഹ്മഗിരി ഫാര്‍മേഴ്സ് സൊസൈറ്റി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എം.സുധീര്‍ കുമാര്‍, പ്രോഗ്രാം കണ്‍വീനര്‍ ടി.സി.ജോസഫ്, തണല്‍ പ്രോഗ്രാം ഓഫീസര്‍ കെ. ലെനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍